കടലുണ്ടിയുടെ വിനോദ സഞ്ചാരസാധ്യതകളെ മുന്‍നിര്‍ത്തി ദ്വിദിന ഫോട്ടോഗ്രാഫര്‍ ക്യാമ്പ്

കടലുണ്ടിയിലെ വിനോദ സഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് കാം അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ക്യാമ്പ്. കടലുണ്ടി ബാലാതിരുത്തിയില്‍ വച്ച് ഫിബ്രവരി 4,5( തിങ്കള്‍,ചൊച്ച) തിയ്യതികളിലാണ് dക്യാമ്പ് സംഘിടിപ്പിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തെ ക്യാമ്പില്‍ നാഷണല്‍ അക്കാദമി ഓഫ് റൂഡ്‌സെറ്റി ട്രെയിനറായ ഷാഹിന്‍ സി.കെ ക്ലാസെടുക്കുന്നു. കണ്ടല്‍കാടിനെയും ദേശാടന പക്ഷികളെയും അടുത്തറിയുക എന്നതിലപ്പുറം നാടിന്റെ സവിശേഷതകളും ഭക്ഷണ രുചി ഭേദങ്ങളും ലോകത്തെ അറിയിച്ച് ലോക ഭൂപടത്തില്‍ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ് കടലുണ്ടിയെ മാറ്റി യെടുക്കുക എന്നതു കൂടിയാണ് ഈ ഫോട്ടോഗ്രാഫര്‍ കൂട്ടായ്മ ക്കുള്ളത് . ബന്ധപ്പെടേണ്ട നമ്പര്‍ പ്രമോദ് സി കാം കൂട്ടായ്മ 9895903386