Section

malabari-logo-mobile

എന്‍ഡോസള്‍ഫാന്‍ സമരം പിന്‍വലിച്ചു

HIGHLIGHTS : തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു. സമരസമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചു. സ...

തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു. സമരസമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചു. സമരം പൂര്‍ണ വിജയമാണെന്ന് സമരസമിതിയുടെ പ്രഖ്യാപനം.

എന്‍ഡോസള്‍പാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. 2017 ല്‍ മെഡിക്കല്‍ ക്യാമ്പില്‍ ശാരീരികാവശതകള്‍ ഉള്ളവരായി കണ്ടെത്തിയിരിക്കുന്ന 1905 പേരുടെ പട്ടികയുണ്ടാക്കിയിരുന്നു. ഇതില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികള്‍ക്ക് വീണ്ടും മെഡിക്കല്‍ പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ചര്‍ച്ചയിലെ പ്രധാന ധാരണ. ഹര്‍ത്താല്‍ ദിനത്തില്‍ മെഡിക്കല്‍ പരിശോധന നടത്തിയതിനാല്‍ ചില കുട്ടികള്‍ക്ക് ആനൂകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇവര്‍ക്കായി വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും.

sameeksha-malabarinews

എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലകളുടെ അതിര് ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!