പരപ്പനങ്ങാടിയില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം ഉടമയ്ക്ക് നല്‍കി യുവാവ് മാതൃകയായി

പരപ്പനങ്ങാടി :യാത്രക്കിടയില്‍ നഷ്ടപ്പെട്ട 12 പവന്‍ സ്വര്‍ണം തിരിച്ചുനല്‍കി യുവാവ് മാതൃകയായി. യാത്രക്കിടെ പുത്തരിക്കല്‍ പുതിയ പറമ്പത്ത് മുഹമ്മദ് ഇഖ്ബാലിന്റെ ഭാര്യ റംലത്തിന്റെ സ്വര്‍ണമാണ് നഷ്ടമായത്. ഇതെ തുടര്‍ന്ന് ഇവര്‍ പരപ്പനങ്ങാടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് പരപ്പനങ്ങാടിയിലെ ഓട്ടോസ്റ്റാന്റില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. അന്നേദിവസം വൈകുന്നേരം തന്റെ ഓട്ടോ വൃത്തിയാക്കുന്നതിനിടയില്‍ സ്വര്‍ണ്ണാഭരണം കിട്ടിയ പരപ്പനങ്ങാടി സ്വദേശി ഓട്ടോ ഡ്രൈവറായ
പടിഞ്ഞാറെ വീട്ടില്‍ ദിലീപ് സ്വര്‍ണ്ണാഭരണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇതെതുടര്‍ന്ന് പോലിസ് ഉടമയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പോലീസ് സാനിധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ ദിലീപ് ഉടമക്ക് സ്വര്‍ണം തിരിച്ചു നല്‍കി.

Share news
error: Content is protected !!
Scroll to Top