Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലാ; സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനാഘോഷം

HIGHLIGHTS : University of Calicut; Republic day celebration in university

സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പതാക ഉയര്‍ത്തി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, സെക്യൂരിറ്റി ഓഫീസര്‍ കെ.കെ. സജീവ്, ഡെപ്യൂട്ടി രജിസ്ട്രാർ വി. അൻവർ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, പബ്ലിക്കേഷന്‍ ഓഫീസര്‍ ഓംപ്രകാശ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് വൈസ് ചാന്‍സലറുടെ അഭിനന്ദനപത്രം സമ്മാനിച്ചു.

ഐ.ടി.എസ്സാറിൽ ദേശീയ സമ്മതിദായക ദിനാഘോഷം

വയനാട് ചിതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിൽ ദേശീയ സമ്മതിദായക ദിനാചരണം നടത്തി. ജനാധിപത്യ പ്രക്രിയയെ സുശക്തമാകുന്നതിനായി വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെ ആയിരുന്നു ജില്ലാതല പരുപാടി. പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. അക്കാദമി രംഗത്തും കായിക രംഗത്തും മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉപഹാരങ്ങൾ നൽകി സബ് കളക്ടർ മിസാൽ സാഗർ ഭാരതി, ഗോത്ര പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സി. ഹരികുമാർ, ഡെപ്യൂട്ടി കളക്ടർമാരായ റെജി പി. ജോസഫ്, കെ. ദേവകി, കെ. ഗോപിനാഥ്, തഹസിൽദാർമാരായ എം.ജെ. അഗസ്റ്റിൻ, ആർ.എസ്. സജി, വി.കെ. ഷാജി, കോ-ഓർഡിനേറ്റർ രാജേഷ് കുമാർ എസ്. തയ്യത്ത് എന്നിവർ സംസാരിച്ചു.

യാത്രയയപ്പ് നൽകി 

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഈ മാസം വിരമിക്കുന്ന പരീക്ഷാ ഭവനിലെ അസി. രജിസ്ട്രാർ പി.ടി. അബ്ദുൽ കരീമിന് സ്റ്റാഫ് വെൽഫെയർ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് പരീക്ഷാ കൺട്രോളർ ഡി.പി. ഗോഡ്‌വിൻ സാംരാജ്, ഫിനാൻസ് ഓഫീസർ എൻ.എ. അബ്ദുൾ റഷീദ്, വെൽഫെയർ ഫണ്ട് ഭാരവാഹികളായ എം. അബ്ദുസ്സമദ്, പി. നിഷ സംഘടനാ പ്രതിനിധികളായ ടി. ശബീഷ്, സുനിൽ കുമാർ ഡോ. ബേബി ഷബീല, നിഷാന്ത് എന്നിവർ സംസാരിച്ചു.

പുനഃപ്രവേശന അപേക്ഷാ

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ. സോഷ്യോളജി / ബി.കോം / ബി.ബി.എ. (CUCBCSS & CBCSS) 2018, 2019 & 2021 പ്രവേശനം ഒന്ന് മുതൽ മൂന്ന് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത എസ്.ഡി.ഇ. വിദ്യാർത്ഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈൻ ആയി പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 9 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.

ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. / ബി.കോം. / ബി.ബി.എ. (CBCSS 2022 പ്രവേശനം) വിദ്യാർത്ഥികൾക്കായുള്ള ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ (ട്രയൽ എക്‌സാമിനേഷൻ) 28, 29 തീയതികളിൽ നടത്തുന്നതാണ്. ഈ ദിവസങ്ങളിൽ ഏതു സമയത്തും വിദ്യാർത്ഥികളക്ക് ലിങ്കിൽ കയറി പരിശീലനം നേടാവുന്നതാണ്. പരീക്ഷാ ലിങ്ക്:- https://examonline.uoc.ac.in. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ വിവിധ ബി.വോക് കോഴ്സുകളുടെ നവംബർ 2021 & നവംബർ 2022 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 9 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. വിദ്യാർത്ഥികൾക്കായി ജനുവരി 12-ന് നടക്കേണ്ടിയിരുന്ന ഓപ്ഷണൽ കോഴ്സ് ‘EDU 05.2 – തിയററ്റിക്കൽ ബേസിസ് ഓഫ് ഇംഗ്ലീഷ് ടീച്ചിങ്ഗ്’ നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷ പുതുക്കിയ വിജ്ഞാപന പ്രകാരം ഫെബ്രുവരി 5-ന് നടക്കും.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS-UG 2019 പ്രവേശനം, CUCBCSS-UG 2017 & 2018 പ്രവേശം) / ബി.കോം. പ്രൊഫഷണൽ (CUCBCSS-UG 2017 മുതൽ 2022 വരെ പ്രവേശനം) നവംബർ 2022 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!