Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലാ ; പ്രൊഫ. എന്‍.വി.പി. ഉണിത്തിരി പുരസ്‌കാര സമ്മേളനം

HIGHLIGHTS : University of Calicut; Prof. N.V.P. Unithiri award ceremony

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി പുരസ്‌കാര സമ്മേളനം

വിജ്ഞാനം യത്‌നത്തിലൂടെ മാത്രമേ വരൂ വിദ്യാര്‍ഥികള്‍ അതിനായി വിവേകത്തോടെ പ്രയത്‌നിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കാലിക്കറ്റ്  സര്‍വകലാശാലാ സംസ്‌കൃതപഠനവിഭാഗം സംഘടിപ്പിച്ച പ്രൊഫ. എന്‍.വി.പി. ഉണിത്തിരി പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ വൈസ് ചാന്‍സലര്‍ ഉദ്ധരിച്ചത്. ഗവേഷണം അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ വിജ്ഞാനം ആര്‍ജിക്കാന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണമെന്നും വി.സി. പറഞ്ഞു. ചടങ്ങില്‍ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു. പഠനവകുപ്പ് മേധാവി പ്രൊഫ. നീലകണ്ഠന്‍ ഇളയത് മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ് അധ്യക്ഷനായി. ഡോ. കെ.കെ. ഗീതാ കുമാരി, കെ. ശരണ്യ എന്നിവര്‍  സംസാരിച്ചു. റിഷാല്‍ മുഹമ്മദ് എം. (ക്ലാസിക്കല്‍ ലിറ്ററേച്ചര്‍), മിഥുന്‍ കെ. മോണി (വേദിക്  ലിറ്ററേച്ചര്‍), ശ്രീലക്ഷ്മി (വേദിക്  ലിറ്ററേച്ചര്‍), നിഷ വി.എന്‍. (കള്‍ച്ചറല്‍ സ്റ്റഡീസ്), പ്രവീണ്‍ കെ.ടി. (ഫിലോസഫി), രശ്മി പി. (സയന്റിഫിക് ലിറ്ററേച്ചര്‍), രേഷ്മ എന്‍.എസ്. (ഫൈന്‍ആര്‍ട്സ്), നന്ദു ടി.കെ. (വ്യാകരണം), വിശാല്‍ ജോണ്‍സണ്‍ (വിമന്‍സ്  സ്റ്റഡീസ്), എന്നിവരാണ് ഇത്തവണ വിവിധ സെഷനുകളില്‍ അവാര്‍ഡുകള്‍ നേടിയത്.

sameeksha-malabarinews

ടോക്കണ്‍ രജിസ്ട്രേഷന്‍

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS) നവംബർ 2023 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ച് 19 മുതല്‍ ടോക്കണ്‍ രജിസ്ട്രേഷന്‍ എടുക്കാം.

അഖിലേന്ത്യാ കായികമത്സരങ്ങള്‍ക്ക് സംഘാടക സമിതിയായി

കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണമേഖല, അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങള്‍ക്ക് സംഘാടക സമിതിയായി. വൈസ് ചാന്‍സലര്‍ ചെയര്‍മാനും രജിസ്ട്രാര്‍ ജനറല്‍ കണ്‍വീനറുമായ സമിതിയില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. എല്‍.ജി. ലിജീഷാണ് വര്‍ക്കിങ് ചെയര്‍മാന്‍. പുരുഷ വിഭാഗം അഖിലേന്ത്യാ  അന്തര്‍ സര്‍വകലാശാലാ ഖോ ഖോ 2024 ജനുവരി 26 മുതല്‍ 30 വരെയും, ബെസ്റ്റ് ഫിസിക് 2024 ഫെബ്രുവരി 2 മുതല്‍ 4 വരെയും കാമ്പസില്‍ നടക്കും. ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാ ഖോ ഖോ പുരുഷ വിഭാഗം മത്സരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ 30 വരെയും ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ വനിതാ വിഭാഗം മത്സരങ്ങള്‍ 2023 ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി 4 വരെയും സര്‍വകലാശാലാ കാമ്പസില്‍ തന്നെയാണ് നടക്കുന്നത്. സംഘടക സമിതി യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഐ.സി.എസ്.ഐ.  സിഗ്നേചര്‍ അവാര്‍ഡ് സമ്മാനിച്ചു

ബി.കോം കോഴ്സില്‍ മികച്ച വിജയം നേടിയവര്‍ക്കായി ‘ഇന്‍സ്റ്റിറ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ(ICSI) ഏര്‍പ്പെടുത്തിയ – സിഗ്നേചര്‍ അവാര്‍ഡ്’ സമ്മാനിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആൻ്റ് മാനേജ്മെന്‍റ്  വകുപ്പില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളായ ഫാത്തിമ നിഷിദ (എസ്.എന്‍.ജി.എസ്. കോളേജ് പട്ടാമ്പി), ഇ.എസ്. സുഹൈറ (ഗവ. വിക്റ്റോറിയ കോളേജ്, പാലക്കാട്) എം. വിദ്യാലക്ഷ്മി (എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം) എന്നിവര്‍ രജിസ്ട്രാര്‍ ഇ.കെ. സതീഷില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

വാക് ഇന്‍ ഇന്‍റര്‍വ്യു 

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ് – എംപാനല്ഡ് എംപാനല്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്യൂട്ടില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് തസ്തികയിലെ  ഒഴിവിലേക്ക് 30-ന് സര്‍വകലാശാലാ ഭരണസിരാകേന്ദ്രത്തില്‍ വാക് ഇന്‍ ഇന്‍റര്‍വ്യു നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ 9.30-ന് ഹാജരാകണം.

യോഗ്യത – 1. എസ്.എസ്.എല്‍.സി. / തത്തുല്യം 2. ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്പ്റൈറ്റിങ് (ഇംഗ്ലിഷ്) (കെ.ജി.ടി.ഇ.) & കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിങ് / തത്തുല്യം. 3. ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്പ്റൈറ്റിങ് (മലയാളം) (കെ.ജി.ടി.ഇ.) / തത്തുല്യം. പ്രായ പരിധി – 2023 ജനുവരി 1-ന് 36 വയസ്സ് പൂര്‍ത്തിയാകരുത് (SC/ST വിഭാഗത്തിലുള്ളവര്‍ക്കും മറ്റു സമുദായത്തില്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും) പ്രതിഫലം – പ്രതിമാസം 22,290/- രൂപ.

 പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്സ് ജനുവരി 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് ഏപ്രില്‍ 2023 (2019 – 2022 പ്രവേശനം)  റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍, രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് സെപ്റ്റംബര്‍ 2023 (2018 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷകള്‍ 2024 ജനുവരി 5-ന് തുടങ്ങും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!