വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം;പശുവിനെ കടിച്ചുകൊന്നു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവ എത്തിയത്. പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ കടുവ കടിച്ച് കൊന്നു.വാകേരിയില്‍ ഭീതിപരത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.

തിങ്കഴാഴ്ചയാണ് വാകേരിയിലിറങ്ങിയ നരഭോജി കടുവ കൂട്ടിലായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top