കൊതുകിനെ നശിപ്പിക്കാനുള്ള കീടനാശിനി ഉള്ളില്‍ ചെന്ന് ഒന്നര വയസ്സുകാരി മരിച്ചു

കാസര്‍കോട്: കൊതുകിനെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനി ഉള്ളില്‍ ചെന്ന് ഒന്നര വയസ്സുള്ള കുഞ്ഞ്മരിച്ചു. കാസര്‍കോട് കല്ലുരാവി ബാവ നഗര്‍ സ്വദേശികളായ അന്‍ഷിഫ, റംഷീദ് ദമ്പതികളുടെ മകള്‍ ജസായാണ്മരിച്ചത്.

കുട്ടിയുടെ ശരീരത്തിനുള്ളിലേക്ക് അബദ്ധത്തില്‍ കീടനാശിനി എത്തുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ്സംഭവമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top