Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലാ; സ്റ്റാറ്റിസ്റ്റിക്‌സില്‍ ദേശീയ സെമിനാര്‍

HIGHLIGHTS : സ്റ്റാറ്റിസ്റ്റിക്‌സില്‍ ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഗവേഷണത്തിലെ അത്...

സ്റ്റാറ്റിസ്റ്റിക്‌സില്‍ ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഗവേഷണത്തിലെ അത്യാധുനിക കമ്പ്യൂട്ടേഷണല്‍ വിദ്യകള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എസ്.ഡി. കൃഷ്ണറാണി അധ്യക്ഷത വഹിച്ചു. മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപ്പിലാക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, ഡോ. എം. ദിലീപ് കുമാര്‍, അഞ്ജലി ബാബു എന്നിവര്‍ സംസാരിച്ചു. പൂണെ സാവിത്രീബായി ഫുലെ സര്‍വകലാശാലയിലെ ഡോ. മാധുരി ഗണേഷ് കുല്‍ക്കര്‍ണി, കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. സെബാസ്റ്റിയന്‍ ജോര്‍ജ്, ഡോ. പി. മുഹമ്മദ് അന്‍വര്‍, കേരളയിലെ ഡോ. ഇ.ഐ. അബ്ദുള്‍ സത്താര്‍, റിട്ട. പ്രൊഫ. ഡോ. എം. മനോഹരന്‍, ഡോ. സ്‌റ്റെഫി തോമസ് എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് സമാപനം.

sameeksha-malabarinews

കാലിക്കറ്റും അശ്വിനി ഡയഗണോസ്റ്റിക്‌സും തമ്മില്‍ ഗവേഷണ സഹകരണം

കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പും കോഴിക്കോട്ടെ അശ്വിനി ഡയഗണോസ്റ്റിക് സര്‍വീസും തമ്മില്‍ ഗവേഷണ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു. ഗവേഷണത്തിനായി ലാബ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിടുക, സാമ്പിളുകള്‍ കൈമാറുക, വിദ്യാര്‍ഥികള്‍ക്ക് പരിശീലന-ഗവേഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നിവയെല്ലാമാണ് ലക്ഷ്യം. സര്‍വകലാശാലക്ക് വേണ്ടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും അശ്വിനിക്ക് വേണ്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി.സി. രാജലക്ഷ്മിയുമാണ് കരാര്‍ ഒപ്പുവെച്ചത്. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പഠനവകുപ്പ് മേധാവി ഡോ. അനു ജോസഫ്, ഡോ. കെ.കെ. ഇല്യാസ്, ഡോ. സി. ഗോപിനാഥന്‍, ഡോ. പി.ജെ. സനീഷ് ബാബു, ആര്‍.കെ. ഷമാസ്, ടി. ഗണേഷ്, സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇ.എം.എസ് പ്രതിമ നിർമാണം 

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ വളപ്പിൽ ഇ.എം.എസ്സിന്റെ അർദ്ധകായ പ്രതിമ നിർമിച്ച് അത് സ്ഥാപിക്കുന്നതിന് തല്പരരായ പ്രതിമ നിർമാതാക്കളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. പ്രതിമയുടെ വലുപ്പം പ്രതിമ സ്ഥാപിക്കുന്ന സ്തൂപം തുടങ്ങിയവയുടെ അളവുകൾ ഉപയോഗിക്കുന്ന നിർമാണ വസ്തുക്കൾ എന്നിവയടക്കം ക്വട്ടേഷനിൽ വിശദീകരിക്കേണ്ടതാണ്. പ്രതിമ നിർമിക്കുന്നതിന് ആവശ്യമായിവരുന്ന ഏറ്റവും ചുരുങ്ങിയ ചിലവ് ഉൾപ്പെടുത്തിയിട്ടുള്ള ക്വട്ടേഷനുകൾ ഫെബ്രുവരി 13-ന് വൈകീട്ട് 5 മണിക്ക് മുൻപായി ചെയർ ഓഫീസിൽ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കേണ്ടതാണ്. ഫോൺ:- 9447394721

റഗുലർ പഠനം മുടങ്ങിയവർക്ക് എസ്.ഡി.ഇ-യിൽ തുടർപഠനം

കാലിക്കറ്റ് സർവകലാശാലാ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ. സോഷ്യോളജി / ബി.കോം / ബി.ബി.എ.  (CUCBCSS & CBCSS) 2018 മുതൽ 2022 വരെ പ്രവേശനം നേടി മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം വഴി നാലാം സെമസ്റ്ററിൽ (CBCSS-UG 2022 പ്രവേശനം) പ്രവേശനം നേടി പഠനം തുടരാവുന്നതാണ്. പ്രവേശനത്തിന് ഓൺലൈൻ ആയി പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 9 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.

പരീക്ഷ മാറ്റി 

അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. ആൻ്റ് അപ്ലൈഡ്‌ സബ്ജക്ട്സ് (CBCSS-UG 2019 മുതൽ 2023 വരെ പ്രവേശനം, CUCBCSS-UG 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ വിജ്ഞാപന പ്രകാരം ഏപ്രിൽ 1-ന് തുടങ്ങും. പുതുക്കിയ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.

പരീക്ഷാ അപേക്ഷ 

ഒന്നാം സെമസ്റ്റർ വിവിധ ബി.വോക്. കോഴ്സുകളുടെ നവംബർ 2023 (CBCSS-V-UG 2022 പ്രവേശനം) & നവംബർ 2022 (CBCSS-V-UG 2017 മുതൽ 2021 വരെ പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 180/- രൂപ പിഴയോടെ ഫെബ്രുവരി 14 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ജനുവരി 31 മുതൽ ലഭ്യമാകും.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ വിവിധ ബി.വോക്. കോഴ്സുകളുടെ (CBCSS-V-UG 2018 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 180/- രൂപ പിഴയോടെ ഫെബ്രുവരി 7 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ 

എല്ലാ അവസരങ്ങളും നഷ്‌ടമായ ആറാം സെമസ്റ്റർ ബി.ടെക്. (2014 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 9-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം  വെബ്സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള ആറാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. ആൻ്റ് അപ്ലൈഡ്‌ സബ്ജക്ട്സ് (CBCSS-UG 2019 മുതൽ 2021 വരെ പ്രവേശനം, CUCBCSS-UG 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും. സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. അറബിക് (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.വോക്. മൾട്ടിമീഡിയ (CBCSS) ഏപ്രിൽ 2022 & ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2022 റഗുലർ (2019 പ്രവേശനം) & ഏപ്രിൽ 2023 സപ്ലിമെന്ററി (2015 മുതൽ 2018 വരെ പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ ബി.പി എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!