പരപ്പനങ്ങാടി: കോ-ഓപ്പറേറ്റീവ് കോളേജ് മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗ്ലോബല്‍ അലുമിനി മീറ്റ് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍.എ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
നൂറുക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ഥികളും പൂര്‍വ്വ അധ്യാപകരും പരിപാടിയില്‍ പങ്കെടുത്ത് പഠന കാലഓര്‍മ്മകളും ക്യാമ്പസ് അനുഭവങ്ങളും പങ്കുവെച്ചു .
ചടങ്ങില്‍ അലുംനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഫൈസല്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ സൈതലവി, സി. അബ്ദുറഹിമാന്‍ കുട്ടി,ടി. സുരേന്ദ്രന്‍, മജീദ് കോലാക്കല്‍ , ഒ.രഘു, കെ. ജ്യോതിസ്, ലക്ഷ്മണന്‍, ആനന്ദന്‍, എന്നിവര്‍
സംസാരിച്ചു. അലുംനി അസോസിയേഷന്‍ സെക്രട്ടറി ഷീന.ടി.പി സ്വാഗതവും ട്രഷറര്‍ ജയന്തി തുമ്പാണി നന്ദിയും പറഞ്ഞു.
അലുംനി മീറ്റിനോട് അനുബന്ധിച്ചു ഷഹീര്‍ മൊയ്ദു, മെഹറിന്‍ എന്നിവര്‍ നയിച്ച മ്യൂസിക്കല്‍ ഇവന്റും ബിജുലാല്‍ നേതൃത്വം നല്‍കിയ ഡാന്‍സ് പോഗ്രാമും അരങ്ങേറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




