Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലാ; ദേശീയ മനുഷ്യാവകാശ സെമിനാര്‍

HIGHLIGHTS : University of Calicut; National Human Rights Seminar

ദേശീയ മനുഷ്യാവകാശ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗവും ഹിന്ദി വിഭാഗവും ദേശീയ മനുഷ്യാവകാശ കമ്മീഷനും ചേര്‍ന്ന് നടത്തുന്ന ദേശീയ സെമിനാറിന് തുടക്കമായി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജ്ഞാനേശ്വര്‍ മനോഹര്‍ മുലയ് മുഖ്യാതിഥിയായിരുന്നു.

sameeksha-malabarinews

‘ഭാരതീയ കല, ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയിലെ മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടി. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ദേശീയ മനുഷ്യാവകാശ  കമ്മീഷന്‍ ഡയറക്ടര്‍ വീരേന്ദ്രസിങ്, ജോ.സെക്രട്ടറി അനിത സിന്‍ഹ, വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ.ആര്‍. സേതുനാഥ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ.ടി.വസുമതി, രജിസ്ട്രാര്‍ ഡോ.ഇ.കെ. സതീഷ്,  അഞ്ജലി സകലാനി തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സര്‍വകലാശാലകളില്‍ നിന്നായി ക്ഷണിക്കപ്പെട്ട വിദഗ്ധരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്. ചൊവ്വാഴ്ചയാണ് സമാപനം.

ഗസ്റ്റ്  അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരിയിലുള്ള സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സെന്‍ററില്‍ ഇംഗ്ലിഷ്, ഫിനാന്‍ഷ്യല്‍ ആന്‍റ് മാനേജ്മെന്‍റ് അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായവര്‍ക്ക്  23-ന് മുന്‍പയി രേഖകള്‍ സഹിതം ccsitmji.@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷിക്കാവുന്നതാണ്.

സിണ്ടിക്കേറ്റ് യോഗം

കാലികറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 23-ന് രാവിലെ 10.00 മണിക്ക്  സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ ചേരും.

സി.എച്ച്. ചെയറില്‍ പ്രദര്‍ശനം

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയറില്‍ കെ.പി. കുഞ്ഞിമ്മൂസ രചിച്ച പുസ്തകങ്ങള്‍, ലേഖനങ്ങള്‍, കത്തുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം തുടങ്ങി. എ.ആര്‍.മങ്ങാട് ഉദ്ഘടനം ചെയ്തു സി.എച്ച്. ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി, ഗ്രെസ് എജുക്കേഷണല്‍ അസോസിയേഷന്‍ സെക്രട്ടറി അഷറഫ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പ്രദര്‍ശനം 19-ന് സമാപിക്കും.

അപേക്ഷാ തീയതി നീട്ടി

എസ്.ഡി.ഇ.  ഒന്നാം സെമസ്റ്റർ ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് / ബി.ബി.എ. / ബി.കോം (CBCSS-UG) നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

 പരീക്ഷ

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്‍റ് സെക്രട്ടറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്ക് (ഫുള്‍ ടൈം) മാര്‍ച്ച് 2022 സപ്ലിമെന്‍ററി പരീക്ഷയുടെ  പേപ്പര്‍ IV – കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ആന്‍റ് ഫങ്ഷണല്‍ ഇംഗ്ലിഷ് പരീക്ഷ പുതുകിയ സമയക്രമം പ്രകാരം സര്‍വകലാശാലാ അറബിക്ക് ഡിപ്പാര്‍ട്ട്മെന്‍റില്‍ 20-ന് 1.30 PM മുതല്‍ 4.30 PM വരെ നടക്കും.

ഒന്ന്, മൂന്ന്, നാല്  വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി  (2014 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ  റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ 2024 ജനുവരി 10-ന് തുടങ്ങും.

രണ്ടാം വര്‍ഷ ബി.എച്ച്.എം. (ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്) ഏപ്രില്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ 2024 ജനുവരി 5-ന് തുടങ്ങും.

 പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോ-ടെക്നോളജി (CBCSS) നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി 1 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോ-ടെക്നോളജി (CBCSS) ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി 1 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബോട്ടണി / എം.എസ്.സി. ജനറല്‍ ബയോ-ടെക്നോളജി/ എം.എസ്.സി. അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!