തിരൂരങ്ങാടി: പനമ്പുഴ പാലത്തിനു സമീപം റോഡരികിലെ തോട്ടിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറി. വാഹനമോടിച്ചയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്.
തിരൂരങ്ങാടി ഭാഗത്തുനിന്ന് കൊളപ്പുറത്തേക്ക് പോവുകയായിരുന്ന കാർ പനമ്പുഴ പാലത്തിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കുറ്റിക്കാടിലേക്ക് പാഞ്ഞു കയറുകയായിരുന്നു .ഈ ഭാഗത്ത് കാടും മൂടിക്കെട്ടിയ ഒരു കൈവരിയില്ലത്ത തോട് ഉണ്ടായിരുന്നു. ഇതിനുമുകളിലൂടെയാണ് കാർ നിയന്ത്രണം ഓടിയത്.
അപകടത്തിൽ ആർക്കും പരിക്കില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




