കേരളത്തിലുണ്ടായ അക്രമസംഭവങ്ങള്‍: കേന്ദ്രം റിപ്പോര്‍ട്ട് തേടി

ദില്ലി: ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് കരേളത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്ത് സമാധാനം വീണ്ടെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദേശിച്ചു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെയും അക്രമങ്ങള്‍ക്കെതിരെയും ബിജെപി എംപിമാര്‍ ഇന്നലെ രാജ്‌നാഥ് സിംഗിനെ കണ്ട് പരാതി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും.

Related Articles