കുവൈത്തില്‍ ഇന്ത്യക്കാരുടെ വേതനത്തോത് ഉയര്‍ത്തി

കുവൈറ്റ് സിറ്റി: രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മിനിമം വേതനത്തിന്റെ തോത് ഉയര്‍ത്തി. ഇന്ത്യന്‍ എംബസി ഇതുസംബന്ധിച്ച പട്ടിക ഇതിനോടകം പുറത്തുവിട്ടുകഴിഞ്ഞു. ഇതില്‍ നിര്‍ദേശിച്ചിട്ടുള്ള വേതനം ഇല്ലാത്ത ആളുകള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നും അറിയിച്ചു. ഇത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

തൊഴില്‍ രംഗത്തെ വര്‍ധിച്ചുവരുന്ന ചൂഷണത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പുതുക്കിയത്.

പുതുക്കിയ വേതന പട്ടിക;ഗാര്‍ഹിക ഡ്രൈവര്‍, വീട്ടുജോലിക്കാര്‍, പാചകക്കാരന്‍ എന്നിവര്‍ക്ക് 100 ദിനാര്‍(ഇന്ത്യ രൂപ ഏകദേശം 23,115), ഡ്രൈവര്‍ 120 ദിനാര്‍(ഏകദേശം 27,738 രൂപ)ഡിപ്ലോമ നഴ്‌സുമാര്‍ 275 ദിനാര്‍(ഏകദേശം 63,566 രൂപ),ബിഎസ്‌സി നഴ്‌സുമാര്‍ 350 ദിനാര്‍(ഏകദേശം 80,902 രൂപ), എക്‌സറേ ടെക്‌നീഷ്യന്‍ 310 ദിനാര്‍(71,656 രൂപ), എന്‍ജിനിയര്‍ 450 ദിനാര്‍(ഏകദേശം 1.04 ലക്ഷം രൂപ),മാനേജര്‍ 375 ദിനാര്‍(ഏകദേശം 86,681 രൂപ),അധ്യാപകന്‍ 215 ദിനാര്‍(ഏകദേശം 49,697 രൂപ)

Related Articles