മെസ്സിയെ മറികടന്ന് സുനില്‍ ഛേത്രി

ദുബൈ : ലോകഫുട്‌ബോള്‍ രാജകുമാരന്‍ ലയണല്‍
മെസ്സിയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ സുനല്‍ഛേത്രി. അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍വേട്ടയില്‍ മെസ്സിയെ മൂന്നാംസ്ഥാനത്തേക്കാണ് ഛേത്രി പിന്തള്ളിയത് ഒന്നാം സ്ഥാനത്ത് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.
. മെസിയുടെ 65 ഗോള്‍ എന്ന നേട്ടമാണ് ഇന്ന് ചേത്രി മറികടന്നത്
യുഎയില്‍ വെച്ച് നടക്കുന്ന ഏഷ്യാകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ന് സുനില്‍ ഛേത്രി നേടിയ രണ്ട ഗോളാണ് അദ്ദേഹത്തെ അപൂര്‍വ്വനേട്ടത്തിന് ഉടമയാക്കിയത്. ഇതോടെ ഛേത്രി അന്താരാഷ്ട്രമത്സരങ്ങളില്‍ 67 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു.
ഇന്ന് തായലാന്റിനെ ഇന്ത്യ തൂത്തുവാരുകയായിരുന്നു. ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. അതില്‍ 2 ഗോളുകള്‍ ക്യാപ്റ്റന്റെ വകയും. മറ്റുഗോളുകള്‍ അനിരുദ്ധ് താപ്പയുടെയും ജീജ ലാല്‍പെക്കലായുടെയും വകായയായിരുന്നു.

ലോകറാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 97ാമത് ആണെങ്ങിലും ടീം ക്യാപ്റ്റന്റെ ഈ അപൂര്‍വ്വനേട്ടം രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അത്യന്തം ആവശമുണ്ടാക്കുന്നതാണ്.

Related Articles