Section

malabari-logo-mobile

കുറ്റിപ്പുറത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

HIGHLIGHTS : കുറ്റിപ്പുറം :ടൗണില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയിലായി.എടപ്പാള്‍ വെങ്ങിണിക്കര സ്വദേശി തത്ത ബഷീ...

കുറ്റിപ്പുറം :ടൗണില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയിലായി.എടപ്പാള്‍ വെങ്ങിണിക്കര സ്വദേശി തത്ത ബഷീര്‍ എന്ന മുഹമ്മദ് ബഷീര്‍ (39) നെ കുറ്റിപ്പുറം എക്‌സൈസ് സംഘം പിടികൂടി. ഇയാളുടെ കയ്യില്‍ നിന്നും 5 ഗ്രം വീതമുള്ള പത്ത് പായ്ക്കറ്റുകളിലായി 50ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. പായ്ക്കറ്റ് ഒന്നിന് ആവശ്യക്കാര്‍ക്കിടയില്‍ 5000 വില വരും .

ഹാഷിഷ് ഓയില്‍ ആന്ധ്രയിലെ ഉള്‍ ഗ്രാമമായ തുനി ദാര്‍ക്കോണ്ട എന്നിവിടങ്ങളില്‍ നിന്നാണ് വാങ്ങിയതെന്ന് ഇയാള്‍ സമ്മതിച്ചു. ഇതിന് ജില്ലയില്‍ ധാരാളം ആവശ്യക്കാരുണ്ടെന്നും കൂടുതലും യുവാക്കളാണെന്നുമാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

പ്രതിയെ കഴിഞ്ഞ മാസം ഹാഷിഷ് ഓയിലുമായി പൊന്നാനി എക്‌സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടിയതിനെ തുടര്‍ന്നാണ് ഈയാളുടെ പ്രവര്‍ത്തനമേഖല കറ്റിപ്പുറം ഭാഗത്തേക്ക് മാറ്റിയത് മനസ്സിലാക്കി എക്‌സൈസ് റേഞ്ചിലെ വനിതകളടങ്ങിയ നിഴല്‍ എക്‌സൈസ് ടീം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ വലയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജിജി പോള്‍ , പ്രിവന്റീവ് ഓഫീസര്‍ രതീഷ്.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു ശങ്കര്‍, ഹംസ, ,ജ്യോതി, രജിത, ദിവ്യ,വിനേഷ്, രഞ്ജിത്ത് ,വിഷ്ണുദാസ് ,എക്‌സൈസ് ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!