വ്യാജവാറ്റിന് പിടിയിലായ ഹെല്‍ത്ത് ഇന്‍പെക്ടറെ സസ്‌പെന്റ് ചെയ്തു

മലപ്പുറം: ചാരായം വാറ്റുന്നതിനിടെ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു. മലപ്പുറം ചുങ്കത്തറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കമ്മത്തിനെയാണ് സസ്‌പെന്റ് ചെയ്തത്.

ആളൊഴിഞ്ഞവീട്ടില്‍ ചാരായം വാറ്റുന്നതിനിടെയാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

30 ലിറ്റര്‍ വാഷും രണ്ട് ലിറ്റര്‍ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top