താനൂരില്‍ 3 സ്‌കൂളുകള്‍ക്ക് 3 കോടി വീതവും, 3 സ്‌കൂളുകള്‍ക്ക് ഓരോ കോടി രൂപയും അനുവദിച്ചു

താനൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി താനൂര്‍ നിയോജക മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതം അനുവദിച്ചു. ചെറിയമുണ്ടം ഹൈസ്‌കൂള്‍, മീനടത്തൂര്‍ ഹൈസ്‌കൂള്‍, താനൂര്‍ ഫിഷറീസ് സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് തുക അനുവദിച്ചത്. ജി.യു.പി.എസ് ചീരാന്‍ കടപ്പുറം, ജി.യു.പി.എസ് താനൂര്‍ ടൗണ്‍, ജി.യു.പി.എസ് കരിങ്കപ്പാറ എന്നീ സ്‌കൂളുകള്‍ക്ക് ഓരോ കോടി വീതവും അനുവദിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക തലത്തിലും, പശ്ചാത്തല വികസനത്തിലും വന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുമെന്ന് വി. അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു. നിലവില്‍ ഈ മൂന്ന് സ്‌കൂളുകള്‍ക്കും നേരത്തെ തന്നെ നവീകരണ പദ്ധതികള്‍ നടക്കുന്നുണ്ടെന്നും പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top