കണ്ണൂരില്‍ ക്രമസമാധാനം നിലനിര്‍ത്തും;ഡിജിപി

കണ്ണൂര്‍: സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ശക്തമായ പോലീസ് ജാഗ്രത. അക്രമ സംഭവങ്ങള്‍ തടയുന്നതിനായി പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കണ്ണൂരില്‍ ക്രമസമാധാനം നിലനിര്‍ത്തുമെന്നും അദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെ ആക്രമം നടത്തിയവരെ കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി വ്യക്തമാക്കി.

ഇതിനുപുറമെ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ് വിവിധ ഇടങ്ങളില്‍.

Related Articles