Section

malabari-logo-mobile

കേന്ദ്ര ബജറ്റ് ഇന്ന്

HIGHLIGHTS : ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തികരംഗം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്...

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തികരംഗം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും.കോവിഡ് മൂലം മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട് . കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റാണിന്ന് .10.15 ന് കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് ബജറ്റിന് അനുമതി നല്‍കും. 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

sameeksha-malabarinews

ഇത്തവണത്തേത് പേപ്പര്‍രഹിത ബജറ്റാണ്. ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ കേന്ദ്ര ബജറ്റ് ആയിരിക്കും. ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം.

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!