മ്യാന്‍മറില്‍ സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലില്‍

മ്യാന്‍മര്‍ : മ്യാന്‍മറില്‍ വീണ്ടും പട്ടാള അട്ടിമറി. ഭരണകക്ഷിയായ എന്‍എല്‍ഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മ്യാന്‍മറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസ്സപ്പെട്ടു.

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍വിജയത്തോടെ അധികാരത്തില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് സൈന്യം പിന്തുണക്കുന്ന പ്രതിപക്ഷ പാര്‍ട്ടി ആരോപിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top