ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ നിയന്ത്രണം; വീടുകളില്‍ പൊങ്കാലയിടണം

തിരുവനന്തപുരം : കോവിഡിന്റെ
പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി.ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും ഈ വര്‍ഷത്തെ പൊങ്കാല.

ഭക്തര്‍ക്ക് ക്ഷേത്ര വളപ്പില്‍ പൊങ്കാല ഇടാന്‍ അനുമതി ഇല്ല. ഭക്തര്‍ വീടുകളില്‍ തന്നെ പൊങ്കലയിടണമെന്നുമാണ് നിര്‍ദ്ദേശം.

ക്ഷേത്ര ട്രസ്റ്റിന്റെതാണ് തീരുമാനം.പൊങ്കാല ദിവസം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതി ഉണ്ട്.ക്ഷേത്രത്തിലെ കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top