തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വേണ്ടി വന്നാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.
മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകളാക്കി തിരിച്ച് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കളക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഓഫിസര്‍മാര്‍ക്ക് കൂടുതല്‍ അധികാരവും ചുമതലകളും നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവ്.




