കേന്ദ്ര ബജറ്റ്;കേരളത്തിന് അതിവേഗ റെയിലും, എയിംസു ഇല്ല

ദില്ലി: കേന്ദ്ര ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതിരിപ്പിച്ചു
. മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഒരു മണിക്കൂര്‍ 26 മിനിറ്റായിരുന്നു ബജറ്റ് അവതരണം. ഇത്തവണ കേരളത്തെ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്. ഏറെ പ്രതിക്ഷയോടെ കാത്തിരുന്ന അതിവേഗ റെയില്‍ പ്രഖ്യപനവും കേരളത്തിന് ഉണ്ടായില്ല.
അപൂര്‍വ്വ ധാതുക്കള്‍ക്കായി പ്രഖ്യാപിച്ച ഇടനാഴിയിലും കടലാമ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതിയിലും ഉള്‍പ്പെട്ടു എന്നതു മാത്രമാണ് കേരളത്തിന് ആശ്വസിക്കാന്‍ ഉള്ളത്.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

കേരളത്തിന് അതിവേഗ റെയില്‍ ഇല്ല, രാജ്യത്ത് 7 അതിവേഗ റെയില്‍ ഇടനാഴികള്‍

പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും, നികുതി നിയമങ്ങള്‍ ലഘൂകരിക്കും

വനിതകളുടെ സംരംഭങ്ങള്‍ക്ക് ധനസഹായം, സ്ത്രീ ശാക്തീകരണത്തിന് ഷീ മാര്‍ട്ടുകള്‍

നാളികേര കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി, കശുവണ്ടി, കൊക്കോ കൃഷിയും പ്രോത്സാഹിപ്പിക്കും

ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങള്‍ക്ക് മലയോര തീവണ്ടി

അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

കേരളത്തില്‍ ഉള്‍പ്പെടെ കടലാമ പരിപാലന പദ്ധതി

ആയുര്‍വേദ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും, ആയുര്‍വേദത്തിന് മൂന്ന് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

SME വളര്‍ച്ചാ ഫണ്ടിലേക്ക് 10,000 കോടി

സൂക്ഷ്മ. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് കൈത്താങ്ങ്

ഇന്ത്യയെ ബയോ ഫാര്‍മ നിര്‍മാണ ഹബ്ബാക്കുമെന്ന് ധനമന്ത്രി, ബയോഫാര്‍മ ശക്തി പദ്ധതിക്ക് 10,000 കോടി

വായ്പാ ബന്ധിത സബ്സിഡി പദ്ധതിയിലൂടെ മൃഗസംരക്ഷണത്തെ പിന്തുണയ്ക്കുക

തീരദേശ പ്രദേശങ്ങളിലെ മത്സ്യബന്ധന മൂല്യ ശൃംഖല ശക്തിപ്പെടുത്തുക

500 ജലസംഭരണികള്‍ വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ ഏറ്റെടുക്കുക

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top