തിരൂര്‍:ഓവുചാലില്‍ അകപ്പെട്ട പശുവിന് രക്ഷകരായി തിരൂര്‍ അഗ്‌നി രക്ഷാസേന. തിരൂര്‍ വയലത്തൂര്‍ കഞ്ഞിക്കുളങ്ങര കുഞ്ഞി ബാബാജിയുടെ പശു ആണ് ഓവുചാലില്‍ അകപ്പെട്ടത്.
പശുവിനെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നു. ഇതോടെ തിരൂര്‍ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ സംഘം സംഭവസ്ഥലത്ത് എത്തി ഓവുചാലിന്റെ വീതി കൂട്ടി, പശുവിന് ബെല്‍റ്റ് ഇട്ട് സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




