തിരു: സൗജന്യ സ്‌കൂള്‍ യൂണിഫോം പി ടി എ/എസ് എം സി യുടെ സഹായത്തോടെ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.
നിലവില്‍ എം പാനല്‍ ചെയ്ത കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കാനും ഹെഡ്മാസ്‌ററര്‍ മാരുടെ ചുമലില്‍ ബാധ്യത ഏര്‍പ്പെടുത്താനും ഉള്ള നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ല. നിലവിലുള്ള അനാവശ്യ നിബന്ധനകള്‍ ഒഴിവാക്കിയാല്‍ മാത്രമേ യൂണിഫോം പി ടി എ / എസ് എം സി മുഖേന വാങ്ങി നല്‍കാന്‍ കഴിയുകയുള്ളു എന്ന് സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. ഇതു പ്രകാരം തങ്ങള്‍ക്ക് ആവശ്യമുള്ള യൂണിഫോം സ്വതന്ത്രമായി വാങ്ങാനുള്ള അനുവാദം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്കകത്തു നിന്നു കൊണ്ട് പി ടി എ/ എസ് എം സി മുഖേന അവരവരുടെ സ്‌കൂളുകള്‍ക്ക് ആവശ്യമായ യൂണിഫോം സ്വതന്ത്രമായി വാങ്ങന്‍ മാത്രമേ കഴിയുകയുള്ളു എന്ന് സംഘടനാ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
യോഗത്തില്‍ എ കെ സൈനുദ്ദീന്‍(കെ എസ് ടി യു), എം ഷാജഹാന്‍(കെ എസ് ടി എ), പി ഹരിഗോവിന്ദന്‍ (കെ പി എസ് ടി യു), ജെ ശശി(ജി എസ് ടി യു), പി കെ കൃഷ്ണദാസ്(എ കെ എസ് ടി യു), ചന്ദ്രശേഖരന്‍ നായര്‍ കൊറ്റനാട് (കെ പി എസ് എച്ച് എ), ടി കെ സന്തോഷ് കുമാര്‍(കെ എസ് ടി എഫ്), പ്രദീപന്‍ കെ(കെ പി പി എച്ച് എ), ബലഭദ്രന്‍ എസ് (കെ ജി പി എസ് എച്ച് എ), കെ മോയിന്‍കുട്ടി(കെ എ ടി എഫ്), എ വി ഇന്ദുലാല്‍(കെ എ ടി എ), ഇ കെ എം ഷാഫി(കെ യു ടി എ), ആര്‍ എസ് സുനില്‍കുമാര്‍(കെ പി ടി എ), ആര്‍ രാജീവന്‍(പി ബി എസ്), കെ പ്രസന്നകുമാര്‍(ഡി എസ് ടി എ), സന്തോഷ് അഗസ്‌ററിന്‍ (കെ എസ് ടി എഫ്), ടി എ നാരായണന്‍(എന്‍ ടി യു), സിബി ആന്റണി(പി ജി ടി എ) എന്നിവര്‍ സംബന്ധിച്ചു.



