താമരശ്ശേരി ചുരത്തില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെയായി അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതാരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ജഡം കണ്ടെത്തി പോലീസിന് വിവരം നല്‍കിയത്. സംഭവ സ്ഥലത്ത് പൊലിസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.താമരശ്ശേരി ചുരത്തില്‍ മുപ്പതടിയോളം താഴ്ചയില്‍ വനപ്രദേശത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. മൃതദേഹത്തിന് കുറച്ച് അകലെ നിന്ന് ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

 

 

Share news
error: Content is protected !!
Scroll to Top