പാടിയും പറഞ്ഞും തട്ടുമ്പുറത്തെ പാട്ടുകൂട്ടം

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കി തട്ടുമ്പുറത്തെ പാട്ടുകൂട്ടം എന്ന പരിപാടി സംഘടിപ്പിച്ചു.

ദൂരദേശങ്ങളില്‍ നിന്നുപോലും പരിപാടിയില്‍ പങ്കുചേരാനും പാടാനുമായി ആളുകള്‍ എത്തിച്ചേര്‍ന്നു. പഴയകാലത്ത് ക്ലബ്ബുകളിലും മറ്റും തട്ടുമ്പുറത്ത് പരിപാടികള്‍ അവതരിപ്പിച്ചിരുന്ന തനത് ശൈലിയിലാണ് പരിപാടിയുടെ സംഘാടനം നടന്നത്.
ഗിരീഷ് കുമാര്‍, അഭിജിത്ത്, അശ്വന്ത്, വിനോദ് കുമാര്‍ തള്ളശ്ശേരി, സത്യന്‍ പുരുഷോത്തമന്‍ പാലാരി, രജീഷ്, ഷാബു, ഉണ്ണികൃഷ്ണന്‍ യവനിക, ബാലചന്ദ്രന്‍, റെന്‍സി മോന്‍, മനു കൃഷ്ണന്‍, ബാബുരാജ്, ദീപു,
എന്നിവര്‍ ഗാനങ്ങളാലപിച്ചു.

ജനില്‍ മിത്ര, വിമല്‍നാഥ് വിജയന്‍, അബ്ബാസ് ചെങ്ങാട്ട്, ആദര്‍ശ്, തുടങ്ങിയവര്‍ വിവിധ വാദ്യോപകരണങ്ങള്‍ വായിച്ചു.മനീഷ് കെ.പി കാര്യങ്ങള്‍ വിശദീകരിച്ചു

 

Share news
error: Content is protected !!
Scroll to Top