ദില്ലി:സിഎഎയ്ക്ക് കീഴില്‍ രാജ്യത്ത് ആദ്യമായി 14 പേര്‍ക്ക് പൗരത്വം നല്‍കി. ആദ്യമായി അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ലയാണ് അപേക്ഷകര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
മാര്‍ച്ച് 11-നായിരുന്നു പൗരത്വ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിനു പിന്നാലെ അപേക്ഷിക്കാനുള്ള പോര്‍ട്ടലും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിന് അപേക്ഷിച്ചതില്‍ 14 പേര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇവര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതും.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്.
അതെസമയം നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



