അമീബിക് മസ്തിഷ്‌ക ജ്വരം;മലപ്പുറത്ത് അഞ്ചുവസ്സുകാരി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്:അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. രോഗം സ്ഥിരീകരിച്ചതായി ബന്ധുക്കളാണ് അറിയിച്ചത്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടി നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

അമീബ ശരീരത്തില്‍ എത്തിയത് കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്.ഈ മാസം ഒന്നാം തിയതി കുട്ടി കടലുണ്ടി പുഴയില്‍ കുളിച്ചത്. ഇതിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെടുകയും മലപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കുകയുമായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈറസ് വകഭേദത്തെ കുറിച്ച് മനസിലാക്കാനായി സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top