ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന് ഉപേക്ഷിച്ചു

കാസര്‍കോട്: ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ശേഷം ഉപേക്ഷിച്ചു.കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.

മുത്തശ്ശന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സംഭവം. വീടിന്റെ അടുക്കളവാതില്‍ തുറന്നാണ് കുട്ടിയുമായി പ്രതി പോയതെന്നാണ് വിവരം. കുട്ടിയുടെ സ്വര്‍ണ കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ കണ്ണിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. അക്രമി ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് കുട്ടി സമീപത്തെ വീട്ടില്‍ കയറി വിവരം പറയുകയായിരുന്നു.

ഈ സമയം കുട്ടിയ കാണാനില്ലെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. പരിക്കേറ്റ കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top