Section

malabari-logo-mobile

യുക്രൈനില്‍ നിന്നും റഷ്യയുടെ പിന്‍മാറ്റത്തിന് യുഎന്‍ രക്ഷാ സമിതിയില്‍ പ്രമേയം, വീറ്റോ ചെയ്ത് റഷ്യ, വിട്ട് നിന്ന് ഇന്ത്യ, ചൈന, യുഎഇ

HIGHLIGHTS : UN Security Council resolutions on Russia's withdrawal from Ukraine, veto Russia, India, China, UAE

യുക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്‍മാറ്റം ആവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. പ്രമേയത്തെ 15 അംഗ സമിതിയിലുള്ള അമേരിക്കയടക്കം 11 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു.

യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല. യു എന്‍ പൊതു സഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു.

sameeksha-malabarinews

ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചര്‍ച്ചയിലൂടെ യുക്രൈന്‍ റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യുഎന്നില്‍ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി വിശദീകരിച്ചു. ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നത് സമാധാന നീക്കങ്ങള്‍ക്ക് ഇടം കൊടുക്കാനെന്നാണ് ഇന്ത്യയുടെ വിശദീകരണം.

എന്നാല്‍ യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍. വ്യോമാക്രമണ പ്രതിരോധ സംവിധാനവും ആയുധങ്ങളും നല്‍കും. യൂറോ-അറ്റ്‌ലാന്റിക് മേഖല നേരിടുന്നത് വന്‍ സുരക്ഷാ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യൂറോപ്പില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും തയാറാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!