തൃക്കാക്കരയില്‍ ഉമാ തോമസ് മുന്നേറുന്നു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്നാം റൗഡിലെത്തിയപ്പോള്‍ യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കുകയാണ്.പി ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.

ഇരുപതിനായിരത്തിന് മുകളില്‍ വോട്ടുകളാണ് നിലവില്‍ ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് പതിനാലായിരത്തിന് മുകളില്‍ വോട്ടുകളാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. എന്‍ഡിയെ വോട്ട് ആയിരത്തിന് മുകളില്‍ കടന്നു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top