തൃക്കാക്കര ആര്‍ക്കൊപ്പം;ജനവിധി ഇന്നറിയാം

കൊച്ചി: തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനുള്ളില്‍ ആരംഭിക്കും. രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക. 8.30 ഓടെ ആദ്യ ഫലസൂചികള്‍ പുറത്തുവരും.

21 ടേബിളുകളിലായി 12 റൗണ്ടിലാണ് വോട്ടെണ്ണല്‍ നടക്കുക. തപാല്‍ വോട്ടുകാണ് ആദ്യം എണ്ണുക.

7.30 ഓടെ സ്‌ട്രോങ് റൂം തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍മാലിക്ക് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top