Section

malabari-logo-mobile

ള്ളണം മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

HIGHLIGHTS : 4.77 കോടിയുടെ പദ്ധതി ഫിഷറീസ്- തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു നിര്‍വ്വഹിക്കും

 

4.77 കോടിയുടെ പദ്ധതി ഫിഷറീസ്- തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു നിര്‍വ്വഹിക്കും
ഉള്ളണം മത്സ്യവിത്തുല്‍പാദന കേന്ദ്രത്തില്‍ 4.77 കോടി ചെലവില്‍ നടപ്പാക്കു പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു നിര്‍വഹിക്കും. പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സ്ഥലം എം.എല്‍.എ.യുമായ പി.കെ. അബ്ദുറബ് അധ്യക്ഷനാകും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിര്‍മ)യുടെ നേതൃത്വത്തില്‍ ഉള്ളണം ഫാമിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുതിനും ഇതിനോടനുബന്ധിച്ച് കല്‍പുഴ തടാകത്തില്‍ കൂടുകളിലെ മത്സ്യകൃഷി നടത്തുതിനും ആര്‍.കെ.വി.വൈ.യുടെ ധനസഹായത്തോടെ രണ്ട് പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ 477 ലക്ഷം രൂപ അടങ്കലുള്ള ആദ്യ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനമാണ് ഇന്ന് നിര്‍വഹിക്കുന്നത്.
രണ്ടാമത്തെ പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. മൊത്തം 7.50 കോടി ചെലവിലാണ് രണ്ട് പദ്ധതികളും നടപ്പാക്കുത്. കേരള കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 3.76 ഏക്കര്‍ വിസ്തൃതിയുള്ള ഉള്ളണം ഫാമിനെ ആധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യ വിത്തുത്പ്പാദന കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുത്. ഫാമിലെ നിലവിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഫാം നവീകരിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ മത്സ്യവിത്തുകള്‍ ഉത്പാദിപ്പിക്കുതിനും ഉത്തരകേരളത്തെ ശുദ്ധജല മത്സ്യവിത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കുതിനുംപദ്ധതി ലക്ഷ്യമിടുു. പദ്ധതിയില്‍ 14400 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള 33 കുളങ്ങള്‍ നവീകരിക്കുകയും മത്സ്യവിത്തുത് പ്പാദനത്തിന് സജ്ജമാക്കുകയും ചെയ്തി’ുണ്ട്.
ഇതിനാവശ്യമായ കിണര്‍, ടാങ്കുകള്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കി. 50 ലക്ഷം മത്സ്യവിത്ത് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതിന് പുറമെ പ്രതിവര്‍ഷം രണ്ട് ലക്ഷം അലങ്കാര മത്സ്യവിത്ത് ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!