Section

malabari-logo-mobile

യുക്രൈന് 70 യുദ്ധ വിമാനങ്ങള്‍ നല്‍കും; യൂറോപ്യന്‍ യൂണിയന്‍

HIGHLIGHTS : Ukraine to supply 70 warplanes; European Union

യുക്രൈന് 70 യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. റഷ്യന്‍ നിര്‍മിത വിമാനങ്ങളാകും നല്‍കുക.

16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും ബള്‍ഗേരിയയാണ് നല്‍കുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് -29 വിമാനങ്ങളും നല്‍കും.

sameeksha-malabarinews

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ, ആന്റി-ആര്‍മര്‍ റോക്കറ്റുകള്‍, മെഷീന്‍ ഗണ്‍, ആര്‍ട്ടില്ലറി എന്നിവയും നല്‍കും.

പോളണ്ട്, എസ്റ്റോണിയ, ലാത്വിയ എന്നീ രാജ്യങ്ങളായിരുന്നു യുക്രൈന് ആദ്യമായി ആയുധങ്ങള്‍ എത്തിച്ചുനല്‍കിയ രാജ്യങ്ങള്‍. ആയുധങ്ങള്‍ മാത്രമല്ല, ഇന്ധനം, മരുന്നുകള്‍ എന്നിവയും ഈ രാജ്യങ്ങള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫിന്‍ലാന്‍ഡ് 2,500 അസ്സോള്‍ട്ട് റൈഫിളുകള്‍, 1,500 ആന്റി-ടാങ്ക് ആയുധങ്ങള്‍, 70,000 റേഷന്‍ പാക്കേജുകളും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ സ്വീഡനും സഹായ വാഗ്ദാനവുമായി രംഗത്തുവന്നു. 5000 ഹെല്‍മെറ്റുകള്‍, ബോഡ് ആര്‍മറുകള്‍, 5000 ആന്റി-ടാങ്ക് വെപ്പണുകള്‍ എന്നിവയാണ് സ്വീഡന്‍ നല്‍കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!