HIGHLIGHTS : The Hajoor Concert Complex should be used exclusively for the District Heritage Museum: Muslim Youth League
തിരൂരങ്ങാടി: ഹജൂര്‍ കച്ചേരി വളപ്പ് പൂര്‍ണ്ണമായും ജില്ലാ പൈതൃക മ്യൂസിയത്തിനായി ഉപയോഗിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പുരാവസ്തു വകുപ്പ് മന്ത്രിക്കും പൈതൃക മ്യൂസിയം ഡയറക്ടര്‍ക്കും കെ.പി.എ മജീദ് എം.എല്‍.എക്കും മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പരാതി നല്‍കി.
ഹജൂര്‍ കച്ചേരി വളപ്പ് പൂര്‍ണ്ണമായും ഏറ്റെടുക്കാതെയാണ് ഇപ്പോള്‍ ചുറ്റുമതില്‍ കെട്ടുന്നത്. ബ്രട്ടീഷ് ശവകൂടീരം അതിരാക്കിയാണ് മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. രജിസ്റ്റര്‍ ഓഫീസിന്റെ മുന്‍ഭാഗത്ത് കുറച്ച് സ്ഥലം അനാവശ്യമായി ഒഴിച്ചിട്ടിട്ടുണ്ട്. രജിസ്റ്റര്‍ ഓഫീസിലേക്ക്
വരുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനും വഴിക്കുമായി കുറച്ച് സ്ഥലം മാറ്റി വെച്ച് ബാക്കി മുഴന്‍ ഏറ്റെടുക്കണമെന്നാണ് യൂത്തലീഗ് നീവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മാത്രവുമല്ല മലപ്പുറത്തിന്റെ ചരിത്രവും സംസ്‌കാരവും സ്വതന്ത്ര സമര ചരിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മിനി തിയേറ്ററും ഇവിടെ ഒരുക്കുമെന്ന് മുമ്പ് തയാറാക്കിയ രൂപരേഖയിലുണ്ട്. അതോടപ്പം ഡോക്യുമെന്ററികള്‍, വിവിധ സ്വതന്ത്ര സമര ചരിത്രങ്ങളും മലപ്പുറത്തിന്റെ ജന ജീവിതവും സംസ്‌കാരവും പ്രതിബാധിക്കുന്ന പത്ത് ഗ്യാലറികള്‍, സി.സി.ടി.വി കാമറ, മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മനോഹരമായി കവാടം, ലൈറ്റിംഗ് അറൈഞ്ച്മെന്റുകള്‍, ചരിത്ര പ്രദര്‍ശനത്തിനും സ്‌ക്രോളിംഗിനുമായി ഒരോ ഏരിയയിലും മിനി സ്‌ക്രീനുകള്‍, കേരളത്തിന്റെയും മറ്റും ചരിത്രം മനസ്സിലാക്കുന്നതിന് വേണ്ടി ടച്ച് സ്‌ക്രീനുകള്‍, സ്വാതന്ത്രസമര സേനാനികളുടെ പ്രതിമകള്‍, 1921-ലെ മലബാര്‍ സമരം, വാഗണ്‍ ട്രാജഡി, പൂക്കോട്ടൂര്‍ കലാപം എന്നിവയുടെ ചരിത്രം വിശദീകരിക്കുന്ന ചിത്ര രചനയും മറ്റു പലയിടത്തായി കിടക്കുന്ന സൂക്ഷിപ്പുകളും ഡോക്യുമെന്റുകളുമെല്ലാം ജില്ലാ പൈതൃക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ പൂര്‍ണ്ണ തോതില്‍ ജില്ലാ പൈതൃക മ്യൂസിയത്തില്‍ ഒരുക്കണമെങ്കില്‍ ഈ സ്ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ടെന്ന് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു. ജില്ലാ പൈതൃക മ്യൂസിയമെന്ന് പേരിട്ട് ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെങ്കില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തടയുമെന്നും അദ്ദേഹം അറിയിച്ചു.