Section

malabari-logo-mobile

യുഡിഎഫ് സര്‍ക്കാരിന്റെ ബന്ധുനിയമനങ്ങളും അന്വേഷിക്കും

HIGHLIGHTS : തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനം. ഇക്കാര്യം വിജിലന്‍...

umman_chandyതിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനം. ഇക്കാര്യം വിജിലന്‍സ് ഇന്ന് കോടതിയെ അറിയിക്കും. വിജിലന്‍സ് എസ് പി ജയകുമാറിന്റെ നേതൃത്വത്തില്‍ രണ്ടു ഡിവൈഎസ്പിമാരും ഒരു സിഐയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക.

കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം നേതാവാണ് യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ 16 നിയമനങ്ങളെക്കുറിച്ചാണ് പരാതി ലഭിച്ചിരിക്കുന്നത്.

sameeksha-malabarinews

ജയരാജനെതിരായ അന്വേഷണ ചുമതല തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ യൂണിറ്റ് രണ്ടിലെ എസ്പി കെ ജയകുമാറിനാണ് ഇന്നലെ നല്‍കിയിരുന്നത്. എന്നാല്‍ ബന്ധുനിയമനം സംബന്ധിച്ച പരാതികള്‍ ഒരുമിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അന്വേഷണത്തെ വിപുലീകരിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!