‘ജനങ്ങളെ കൊണ്ട്‌ തല്ലിക്കാതെ, സ്വയം ഒരു കുഴിയെടുത്ത്‌ മൂടുന്നതാവും നല്ലത്‌’: യുഡിഎഫ്‌ നേതൃത്വത്തിനെതിരെ ഷിബു ബേബിജോണും

കൊല്ലം; തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി തുടരുന്നു. ആര്‍എസ്‌പി നേതാവ്‌ ഷിബു ബേബിജോണാണ്‌ ഒടുവില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്‌. പരാജയം ഉള്‍ക്കൊള്ളാതെ ഗ്രൂപ്പ്‌ യോഗങ്ങള്‍ വിളിച്ചും പരസ്‌പരം പഴിചാരിയും , പൊതുജനമധ്യത്തില്‍ കൂടുതില്‍ അപഹാസ്യരാകുന്ന നേതാക്കുളോട്‌ സഹതപിക്കാന്‍ മാത്രമെ സാധിക്കുകയൊള്ളുവെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്‌ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മുസ്ലീംലീഗ്‌ നേതാവും മുന്‍മന്ത്രിയുമായ പി.കെ അബ്ദുറബ്ബും യുഡിഎഫ്‌ നേതൃത്വത്തെ ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഷിബു ബേബിജോണിന്റെ ഫേസ്‌ബുക്ക പോസ്‌റ്റിന്റെ പൂര്‍ണ്ണരുപം.

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. എന്നാൽ അത് ഉൾക്കൊള്ളാൻ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?
മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളു.
നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ ‘എന്നെ തല്ലണ്ടമ്മാ ഞാൻ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.
അല്ല… അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.
Share news
error: Content is protected !!
Scroll to Top