Section

malabari-logo-mobile

സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക്: ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും

HIGHLIGHTS : Treatment rates in private hospitals: The High Court will consider the petition today

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് രാവിലെ 11 മണിയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത്.

ഫീസ് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉത്തരവ് പല സ്വകാര്യ ആശുപത്രികളും പാലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു നയരൂപീകരണം ആവശ്യമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

പല ആശുപത്രികളും അമിത ഫീസ് ഈടാക്കുന്നെന്ന് വ്യാപക പരാതിയുണ്ടെന്നും കൊള്ളലാഭം അനുവദിക്കില്ലെന്നുമാണ് കോടതി നിലപാട്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെയും, ഐഎംഎയെയും കോടതി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!