സംസ്ഥാനത്ത്‌ ശനിയാഴ്‌ച മുതല്‍ സമ്പൂര്‍ണ്ണ ലോക്‌ഡൗണ്‍

തിരുവനന്തപുരം; കോവിഡ്‌ സര്‍വ്വവ്യാപനത്തെ ചെറുക്കാന്‍ കേരളം അടച്ചിടുന്നു. മറ്റന്നാള്‍ ശനിയാഴ്‌ച മുതല്‍ സംസ്ഥാനത്ത്‌ സമ്പൂര്‍ണ്ണ ലോക്‌്‌ ഡൗണ്‍ . മെയ്‌ എട്ടാം തിയ്യതി രാവിലെ ആറുമണി മുതല്‍ 16 വരെയാണ്‌ ലോക്‌ ഡൗണ്‍ തീരുമാനിച്ചിരിക്കുന്നത്‌.

അവശ്യ സേവനങ്ങല്‍ക്ക്‌ മാത്രം അനുമതി നല്‍കും.. അനാവിശ്യ കാര്യങ്ങള്‍ക്ക്‌ പുറത്തിറങ്ങിയാല്‍ കേസെടുക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകല്‍ മാത്രമായിരുക്കും തുറക്കുക. ഇതിന്‌ പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ്‌ പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്ക്‌ മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക.

ഇന്നലെ സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ രോഗികളുടെ കണക്ക്‌ 41,000 കടന്നിരുന്നു. ഇന്നലെ മാത്രം 58 രോഗികള്‍ മരിച്ചിരുന്നു.

updating….

Share news
error: Content is protected !!
Scroll to Top