Section

malabari-logo-mobile

ഉഡാന്‍ പദ്ധതിയില്‍ കേരളവും; കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടു

HIGHLIGHTS : തിരുവന്തപുരം: സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) വ...

തിരുവന്തപുരം: സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ പദ്ധതിക്കു കീഴില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിന് കേരളവും കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും  ത്രികക്ഷി ധാരണാപത്രം ഒപ്പുവച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 2018 മുതല്‍ ഉഡാന്‍ സര്‍വീസുകള്‍ തുടങ്ങുകയാണ് ലക്ഷ്യം. ചെറു നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഉഡാന്‍ സര്‍വീസുകള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വ്യോമയാന നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയില്‍ 2500 രൂപയുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ വിമാനയാത്ര സാധ്യമാകും.
പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ (വയബിലിറ്റി ഗ്യാപ് ഫണ്ട്) 20 ശതമാനം വരെ കേരള സര്‍ക്കാരും ബാക്കി കേന്ദ്ര സര്‍ക്കാരും പങ്കാളിത്തം വഹിക്കും.
സംസ്ഥാന സര്‍ക്കാരിനായി സിവില്‍ ഏവിയേഷന്റെ ചുമതലയുള്ള പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയും കേന്ദ്ര സര്‍ക്കാരിനായി സിവില്‍ ഏവിയേഷന്‍ ജോയിന്റ് സെക്രട്ടറി ഉഷാ പാധിയും എയര്‍പോര്‍ട്ട് അതോറിറ്റിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. ഗുരുപ്രസാദ് മൊഹപത്രയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് നയന്‍ ചൗബേയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!