തിരൂരങ്ങാടിയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

തിരൂരങ്ങാടി: പന്താരങ്ങാടി കണ്ണാടിത്തടത്തില്‍ ഹോട്ടല്‍ അടിച്ചുതര്‍ത്തു. വെട്ടിയാട്ടില്‍ അബ്ദുള്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള വിടി സ്റ്റീലിന്റെ ഗോഡൗണും അതിന് സമീപത്തെ ന്യൂസിറ്റിയുമാണ് തകര്‍ത്തത്.

ഹോട്ടലില്‍ കയറി കണ്ടെതെല്ലാം അടിച്ചുതകര്‍ത്തിട്ടുണ്ട്. സിസിടിവി കേടുവരുത്തി വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തശേഷമാണ് അക്രമികള്‍ എല്ലാം അടിച്ചു തകര്‍ത്തത്. പിന്നിലെ ഗ്രില്‍ഡോര്‍ തുറന്നാണ് അകത്ത് കടന്നത്.

ഒരു സംഘം കഴിഞ്ഞദിവസം ഹോട്ടലിലെത്തി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിലുള്ള പകയാണ് അക്രമത്തിന് പിന്നിലെന്ന് തിരൂരങ്ങാടി പോലീസില്‍ ബഷീര്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top