പന്തീരങ്കാവ് യുഎപിഎ കേസ്;എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി;അമിത്ഷാക്ക് കത്തയച്ചു

തിരുവനന്തപുരം: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയു താഹ ഫസലിന്റെയും കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കേസ് സംസ്ഥാന പോലീസിന് തന്നെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അമിത്ഷായ്ക്ക് കത്തയച്ചിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാറിന്റെ ഈ തീരുമാനം. കേസ് എന്‍ഐഎയില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചുവാങ്ങണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവു പ്രകാരം ജനുവരി 21 നാണ് അലന്‍ ഷുഹൈബിനെയും താഹ ഫസിലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. നാലു മാസം മുമ്പാണ് കോഴിക്കോട്ട് നിന്ന് ഇരുവരും അറസ്റ്റിലാവുന്നത്.

Share news
error: Content is protected !!
Scroll to Top