Section

malabari-logo-mobile

ദൈവത്തിന് സമര്‍പ്പിച്ച തിരുവാഭരണത്തില്‍ പന്തളം രാജകുടുംബത്തിന് എന്തവകാശം?സുപ്രീംകോടതി

HIGHLIGHTS : ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണം പന്തളം രാജകുടുംബത്തിന് കൈവശം വെക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി. തിരുവാഭരണം ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞതല്ലെയെ...

ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണം പന്തളം രാജകുടുംബത്തിന് കൈവശം വെക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി. തിരുവാഭരണം ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞതല്ലെയെന്നും സമര്‍പ്പിച്ച് കഴിഞ്ഞ ആഭരണത്തില്‍ പന്തളം കൊട്ടാരത്തിന് എന്തവകാശമാണെന്നും കോടതി ചോദിച്ചു.

തിരുവാഭരണം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റികൂടെയെന്നും സംസ്ഥാന സര്‍ക്കാറിന് ഏറ്റെടുത്തുകൂടെയെന്നും ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു.

sameeksha-malabarinews

അതെസമയം ശബരിമലയില്‍ പുതിയ ഭരണ സംവിധാനം നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ തിരുവാഭരണത്തില്‍ അവകാശമുന്നയിച്ചിരുന്നു. 2010 ലെ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!