നടന്‍ വിജയ് കസ്റ്റഡിയില്‍

ചെന്നൈ: തമിഴ് നടന്‍ വിജയിയെ ആദയനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. നെയ്‌വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്. വിജയുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍ താരത്തെ കസ്റ്റഡിയിലെടുത്തത്.

എജിഎസ് എന്റര്‍ടെയ്‌മെന്റ് നിര്‍മിച്ച വിജയിയുടെ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതെതുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിജയ്‌യുടെ ബിഗില്‍ സിനിമ നിര്‍മ്മിച്ച എജിഎസ് കമ്പനിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു.

മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്റെ വീട്ടിലും ഇപ്പോള്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top