യുഎഇ ഡ്രോണ്‍ വിലക്ക് ഭാഗികമായി പിന്‍വലിക്കുന്നു

ദുബൈ: യുഎഇയിലെ ഡ്രോണ്‍ വിലക്ക് ഭാഗികമായി നീക്കി അധികൃതര്‍. ഈ മാസം ഇരുപത്തിയഞ്ചു മുതല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാനുള്ള അനുമതിക്ക് അപേക്ഷിക്കാം. ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ക്കായി ഏകീകൃത സംവിധാനം കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു

വ്യോമപാതകളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് യുഎഇയില്‍ ഡ്രോണ്‍ ഉപയോഗം നിരോധിച്ചിരുന്നത്. സിവില്‍ വ്യോമയാന മന്ത്രാലയം, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ആലോചിച്ച ശേഷമാണ് വിലക്കു നീക്കാനുള്ള തീരുമാനം. ഘട്ടം ഘട്ടമായാണ് ഡ്രോണ്‍ ഓപറേഷന്‍ ലൈസന്‍സ് അനുവദിക്കുകയെന്ന് അബൂദബി പൊലീസ് കോളജില്‍ വച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.

2022 ജനുവരിയിലാണ് യുഎഇയില്‍ ഡ്രോണ്‍ പറത്തലിന് നിരോധനമേര്‍പ്പെടുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top