വഴിക്കടവില്‍ സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു;ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: വഴിക്കടവില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ്(18)ആണ് മരിച്ചത്. മലപ്പുറം വഴിക്കടവില്‍ ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

ബസ്റ്റോപ്പില്‍ ആളെ ഇറക്കാനായി നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് പിന്നില്‍ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top