HIGHLIGHTS : Workers protest in front of toddy shop in Parappanangadi
പരപ്പനങ്ങാടിയില്‍ കള്ള് ഷാപ്പ് മുതലാളിക്കെതിരെ പ്രതിഷേധം ശക്തമാക്കി കള്ള് ചെത്ത് തൊഴിലാളികള്‍. പരപ്പനങ്ങാടി റെയ്ഞ്ചിലെ ഗ്രൂപ്പ് 4 ലെ ചേറൂര്‍ കള്ള് ഷാപ്പിലെ ചെത്ത്‌തെഴിലാളിയെ പന ചെത്താന്‍ അനുവദിക്കുകയില്ല എന്ന് പറഞ്ഞ ലൈസന്‍സിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ സമരം നടത്തുന്നത്.
2,3,4 ഗ്രൂപ്പിലെ തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിത കാല പണിമുടക്ക് സമരം നാലാം ദിവസമായ ഇന്ന് പരപ്പനങ്ങാടി ഷാപ്പിന് മുന്‍പില്‍ ഉല്‍പാദിപ്പിച്ച കള്ള് ഒഴുക്കിക്കളഞ്ഞു കൊണ്ട് സിഐടിയു സംസ്ഥാന കമ്മറ്റി അംഗം വി പി സോമസുന്ദരന്‍ ഉല്‍ഘാടനം ചെയ്തു. കെ. ജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെകട്ടറി കെ പി സുരേഷ് സ്വാഗതവും, കെ രാജുട്ടിയും (ലോക്കല്‍ സെക്രട്ടറി സി പി ഐ എം) സുരേഷ്ബാബു എം പി (സിഐടിയു
ഏരിയ കമ്മറ്റി അംഗം) എന്നിവര്‍സംസാരിച്ചു. സുനി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു