HIGHLIGHTS : Cristiano Ronaldo returns to Qatar to kick the ball
ദോഹ: ലോകകപ്പ് ഫുട്ബോളിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഖത്തറില്‍ പന്ത് തട്ടാനെത്തുന്നു. ഈ മാസം 25 നാണ് ക്രിസ്റ്റ്യാനോയുടെ അല്‍നസ്ര്‍ ഖത്തറില്‍ കളിക്കുന്നത്. എഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഖത്തരി ക്ലബ് അല്‍ ഗറാഫയുമായുള്ള മത്സരത്തിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ഖത്തറിലെത്തുന്നത്.
ഈ മാസം 25 ന് വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരം നടന്ന അല്‍ബെയ്ത്ത് സ്റ്റേഡിയമാണ് വേദി. 68000 ത്തിലേറെ പേര്‍ക്ക് കളി കാണാന്‍ ഇവിടെ സൗകര്യമുണ്ട്. 35 ഖത്തര്‍ റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. കാറ്റഗറി വണ്‍ ടിക്കറ്റിന് 80 റിയാലും വിഐപി ടിക്കറ്റിന് 400 റിയാലുമാണ് നിരക്ക്.
ചാമ്പ്യന്‍സ് ലീഗില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണ് അല്‍നസ്റിനുള്ളത്. നാലും വിജയിച്ച അല്‍ ഹിലാലും അല്‍ അഹ്ലിയുമാണ് പട്ടികയില്‍ അല്‍നസ്റിന്റെ മുന്നിലുള്ള ടീമുകള്‍. ഒരു ജയവും ഒരു സമനിലയുമുള്ള അല്‍ ഗരാഫ ആറാം സ്ഥാനത്താണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു