സപ്തസ്മൃതി പർവ്വങ്ങൾ-യു എ ഖാദറിനെ ലൈബ്രറി കൗൺസിൽ അനുസ്മരിച്ചു

UA Khader was commemorated by the Library Council

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: തൃക്കോട്ടൂർ ദേശത്തിന്റെ കഥാകാരൻ  യുഎ ഖാദറിന്റെ അനുസ്മരണാർത്ഥം തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിലും മുഹമദ് സ്മാരക വായനശാലയും ചേർന്ന് സംഘടിപ്പിച്ച “സപ്തസ്മൃതി പർവ്വങ്ങൾ ” അനുസ്മരണ ചടങ്ങ്  നടത്തി.
പരപ്പനങ്ങാടി ടൗൺ സ്കൂളിൽ വെച്ച് നടന്ന  ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ ശിവദാസൻ പരിപാടി ഉൽഘാടനം ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടി യു എ ഖാദറിനെ അനുസ്മരിച്ചു.  ചടങ്ങിൽ കെ പി സോമനാഥൻ, നഗരസഭാ ചെയർമാൻ എ ഉസ്മാൻ, കെ മുഹമ്മദലി, സുമി പി എസ് ,പ്രതാപചന്ദ്രൻ ,എം എം സചീന്ദ്രൻ, കെ കെ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പുസ്തകപ്രദർശനം, പുസ്തകാസ്വാദനം, കഥാ വായന, സംഗീത ശിൽപ്പം തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •